Friday, February 2, 2024

മധുരം



നീ
വാട്ട്സാപ്പിൽ
അയച്ചു തന്ന കവിത
ഞാൻ
വായിച്ചു കൊണ്ടിരിക്കെ
ഫോണിൽ
ഒരുറുമ്പ് വന്നു

നോക്കണേ
മധുരമെന്ന
നിന്റെ കവിതയിൽ നിന്നും
അതനങ്ങുന്നേയില്ല

     ( സജീവ് അയ്മനം)

No comments:

Post a Comment