മരം വെട്ടാൻ
വരാമെന്നു പറഞ്ഞവർ
ആരും വന്നില്ല
അതിനാൽ വീടിനു മീതെ
ഒടിഞ്ഞു വീഴാൻ നിന്ന മരം
അങ്ങനെ തന്നെ നിൽക്കുന്നു
രാത്രി,
കാറ്റും മഴയും വരുമ്പോൾ
മക്കളെ കെട്ടിപ്പിടിച്ച്
അവൾ ഉറങ്ങാതിരിക്കും
ഇന്ന്
നേരം വെളുക്കുമ്പോഴാണ് കണ്ടത്
ആ മരത്തിന്റെ ചില്ലയിൽ
ഒരു കിളിക്കൂട് ഇരിക്കുന്നത്
==========================
No comments:
Post a Comment