പണ്ട്
വീട്ടുമുറ്റത്തെ
പേരമരത്തിനടുത്ത്
നീയും ഉണ്ടായിരുന്നു
തീരെ ചെറുതെങ്കിലും
ചോരനിറമുള്ള
നിന്റെ പഴങ്ങൾ
കുട്ടികൾക്ക് ഏറെ ഇഷ്ടമായിരുന്നു
വഴിക്ക് വീതികൂട്ടിപ്പോയ ദിവസം
മുറ്റത്ത് നിന്നും
നിന്നെ വെട്ടി മാറ്റി
ഇന്ന്
തോട്ടങ്ങളിൽ നീ വളരുന്നു
ഓരോ പട്ടുടുപ്പിനും
നൂലുകളാകുന്നത്
നിന്റെ സ്വപ്നങ്ങളാണ്.
നിന്റെ ഇലകളാണല്ലോ
പുഴുക്കൾക്ക് പ്രയങ്കരം
Thursday, November 25, 2010
Sunday, November 21, 2010
രണ്ടു കവിതകൾ
ആൽ ബം
വേനലിനെക്കുറിച്ച്
പറയാനിരുന്നതെല്ലാം
മഴ കൊണ്ടുപോയി
ഞാനിപ്പോൾ
മഴയുടെ ആൽ ബം കാണുന്നു.
ഒരു വെള്ളാരംകല്ലിന്റെ ഓർമ്മ
കോടതിവളപ്പിലെ
മാഞ്ചുവട്ടിൽനിന്നും
ഞാൻ വീണ്ടെടുക്കപ്പെട്ടു.
ഇപ്പോൾ
കറങ്ങുന്ന പങ്കകൾക്ക് താഴെ,
കാറ്റുകൊണ്ടു പോകാതിരിക്കാൻ
അന്തിമ ഉത്തരവുകൾക്ക് മീതെ
ഒരു പേപ്പർവെയിറ്റിനു പകരം‘
പുഴയുടെ സ്നേഹം ഓർമ്മിച്ചു
കൊണ്ട്
ആൽ ബം
വേനലിനെക്കുറിച്ച്
പറയാനിരുന്നതെല്ലാം
മഴ കൊണ്ടുപോയി
ഞാനിപ്പോൾ
മഴയുടെ ആൽ ബം കാണുന്നു.
ഒരു വെള്ളാരംകല്ലിന്റെ ഓർമ്മ
കോടതിവളപ്പിലെ
മാഞ്ചുവട്ടിൽനിന്നും
ഞാൻ വീണ്ടെടുക്കപ്പെട്ടു.
ഇപ്പോൾ
കറങ്ങുന്ന പങ്കകൾക്ക് താഴെ,
കാറ്റുകൊണ്ടു പോകാതിരിക്കാൻ
അന്തിമ ഉത്തരവുകൾക്ക് മീതെ
ഒരു പേപ്പർവെയിറ്റിനു പകരം‘
പുഴയുടെ സ്നേഹം ഓർമ്മിച്ചു
കൊണ്ട്
Saturday, November 13, 2010
Subscribe to:
Posts (Atom)