Sunday, October 3, 2010

ചെമ്പരത്തികൾ

കൂട്ടുകാരന്റെ വീട്ടുമുറ്റം നിറയെ
 ചെമ്പരത്തികൾ പൂത്തുനിന്നിരുന്നു
ഇന്ന് കാണാനാകുന്നില്ല
 കുട്ടുകാരന്റെ വീടു പോലും

പുതിയ അയല്ക്കാരനെത്തി
മതിലുയർത്തി മറച്ചുകളഞ്ഞു
പുലർച്ചിൽ വിരിഞ്ഞുനിന്ന പുക്കളേയും
ഞങ്ങൽളുടെ നോട്ടത്തേയും

മതിലുയരും മുൻപ്
 മുറ്റത്ത് നിന്ന് കൊണ്ട്
അമ്മ വിശേഷങ്ങൾ ചോദിച്ച്ത്
കൂട്ടുകാരന്റ അമ്മയ്ക്ക്
അവിടെ നിന്നാൽ കേൾകകാമായിരുന്നു

ഇനികൂട്ടുകാരനോട്ടെങ്ങനെ പറയും
അത്താഴം കഴിഞ്ഞ്ന്നും
കഥകൾ കേട്ട് ഉണ്ണിക്കുട്ടുൻ ഉറങ്ങിയെന്നും
ഇനി നാളെ കാണാനെന്ന്
കൈ മുദൃ കാട്ടാനാവാതെ
വിളക്ക്ണച്ചു ഞാനും കിടന്നു
മഴയിൽ കുതിർന്ന്
മതിലിടിഞ്ഞെന്ന് സ്വപ്നത്തിൽ
ഞാൻ കണ്ടു
പൂത്ത ചെമ്പരത്തികൾ