Sunday, November 21, 2010

ണ്ടു കവിതകൾ
ആൽ ബം
വേനലിനെക്കുറിച്ച്
പറയാനിരുന്നതെല്ലാം
മഴ കൊണ്ടുപോയി
ഞാനിപ്പോൾ
മഴയുടെ ആൽ ബം കാണുന്നു.
ഒരു വെള്ളാരംകല്ലിന്റെ ഓർമ്മ
കോടതിവളപ്പിലെ
മാഞ്ചുവട്ടിൽനിന്നും
ഞാൻ വീണ്ടെടുക്കപ്പെട്ടു.
ഇപ്പോൾ
കറങ്ങുന്ന പങ്കകൾക്ക് താഴെ,
കാറ്റുകൊണ്ടു പോകാതിരിക്കാൻ
അന്തിമ ഉത്തരവുകൾക്ക് മീതെ
ഒരു പേപ്പർവെയിറ്റിനു പകരം‘
പുഴയുടെ സ്നേഹം ഓർമ്മിച്ചു
കൊണ്ട്

No comments:

Post a Comment